District News
ഗുരുവായൂർ: ചൂൽപ്പുറത്ത് ടിപ്പർ ലോറിയും മണ്ണുമാന്തിയന്ത്രവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് കാത്തു നിന്നിരുന്ന സ്ത്രീ മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീ തലനാരിഴക്ക് രക്ഷപ്പെട്ടു ബൈക്ക് യാത്രികന് പരിക്ക്.
പുത്തമ്പല്ലി പാലഞ്ചേരി റോഡിൽ തേർളി രഘുവിന്റെ ഭാര്യ ഗിരിജയാണ്(56) മരിച്ചത്. ബൈക്ക് യാത്രികനായ പുത്തമ്പല്ലി വാഴപ്പിള്ളി ശരത്തിനാണ് പരിക്കേറ്റത്. ചൂൽപ്പുറം കമ്പനിപ്പടി റോഡിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം.
സ്വകാര്യ കമ്പനിയിലെ തൊഴിലാളികളായ ഗിരിജയും വിജയലക്ഷ്മിയും ജോലിക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയം കമ്പനിപ്പടി റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന മണ്ണുമാന്തി യന്ത്രവും കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വട്ടം തിരിഞ്ഞ മണ്ണുമാന്തി യന്ത്രത്തിന്റെ പുറകിലെ കൈ ഗിരിജയെ തട്ടി തെറിപ്പിക്കുകയായിരുന്നു.
ഗിരിജ സമീപത്തെ മതിലിലിനും മണ്ണുമാന്തി യന്ത്രത്തിന്റെ കൈക്കും ഇടയിൽ കുടുങ്ങി. മണ്ണുമാന്തിയന്ത്രത്തിന്റെ മുൻവശത്തെ കൈതട്ടി ശരത് ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ ഇരുവരെയും മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരിജയുടെ ജീവൻ രക്ഷിക്കാനായില്ല.
ഭയന്ന് പിൻമാറിയ വിജയലക്ഷ്മി കാനയിലേക്ക് വീണതോടെ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുന്നംകുളത്തെ ചുമട്ടുതൊഴിലാളിയായ ശരത് ജോലിക്ക് പോകുകയായിരുന്നു. അപകടത്തെ തുടർന്ന് ടിപ്പറിന്റെ ഇന്ധന ടാങ്ക് പൊട്ടി ഡീസൽ റോഡിലൂടെ ഒഴുകി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനങ്ങൾ തിരിച്ചുവിട്ട് റോഡ് കഴുകി വൃത്തിയാക്കി.
ഇതേ തുടർന്ന് ചാവക്കാട് കുന്നംകുളം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ പണിക്കവീട്ടിൽ ഗഫൂറിന്റെ മതിലും തകർന്നു.
ഗിരിജയുടെ സംസ്കാരം നടത്തി. മക്കൾ: രാഗി, രമ്യ.
District News
വൈപ്പിൻ: ബൈക്കിടിച്ച് കാൽനട യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. നായരമ്പലം തൈപ്പറമ്പിൽ പരേതനായ പീറ്ററുടെ ഭാര്യ ഡെൽമ (68)യാണ് മരിച്ചത്. ഇന്നലെ രാവിലെ പള്ളിയിൽ പോകവെ, നായരമ്പലത്ത് കൊച്ചമ്പലം ഭാഗത്തായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വാടേൽ സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: വിൻസി, പെക്സി, പ്രിൻസി. മരുമക്കൾ: സിജോഷ്, ജോസഫ്, ജേക്കബ്.
Kerala
പുന്നാട്: കോഴിക്കോട് കൊയിലാണ്ടിയിൽ പാർസൽ ലോറിയും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.
പുന്നാട് താവിലക്കുറ്റിയിലെ പാർവതി റാംനിവാസിൽ കല്യാടൻ ഓമന (61) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.15ന് കൊയിലാണ്ടി ദേശീയപാതയിൽ പഴയ ജോയിന്റ് ആർടി ഓഫീസിനു സമീപമായിരുന്നു അപകടം.
കാറിൽ ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർതൃസഹോദരി തെരൂർ പാലയോട്ടെ രമണി (55), ഇവരുടെ മകൻ സരിൻ (33) എന്നിവരെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓമനയുടെ ഭർതൃ സഹോദരിയായ രമണിയുടെ ചികിത്സയ്ക്കായി കോഴിക്കോട് ആശുപത്രിയിലേക്കു പോകവേ ഇവർ സഞ്ചരിച്ച കാറും എതിരേ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതര പരുക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓമനയുടെ ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തു നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പിക്കപ്പിനു മുന്നിൽ കുടുങ്ങി. കാറിന്റെ മുൻഭാഗവും പിക്കപ്പിന്റെ മുൻഭാഗവും തകർന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് കാർ വേർപെടുത്തിയത്.
അപകടത്തെ തുടർന്ന് ഗതാഗതസ്തംഭനമുണ്ടായി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി വാഹനങ്ങളെ നീക്കി.
മട്ടന്നൂർ കാര പേരാവൂരിലെ വയലിൽ വീട്ടിൽ പരേതരായ കുഞ്ഞിരാമൻ നമ്പ്യാരുടെയും കല്യാടൻ മാധവിയമ്മയുടെയും മകളാണ് മരിച്ച ഓമന.
ഭർത്താവ്: പന്നിയോടൻ ശ്രീധരൻ.
മക്കൾ: ശ്രീജേഷ് (ബിസിനസ്, ബംഗളൂരു), മഹിമ. മരുമക്കൾ: പ്രജീഷ് (എയർ ഫോഴ്സ്, തിരുവനന്തപുരം), ശ്രീലക്ഷ്മി (തൃശൂർ).
സംസ്കാരം നടത്

പെരുമ്പാവൂർ: പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ കാറിടിച്ചു മരിച്ചു. ഓടക്കാലി നൂലേലി ഇടത്തോട്ടിൽ വീട്ടിൽ സി.എൻ. ലതികയാണ് (63) മരിച്ചത്. ഇന്നലെ രാവിലെ ആറിന് നൂലേലി റോഡിൽ നീലാണ്ടപ്പാടിയിലായിരുന്നു അപകടം.
രാവിലെ നടക്കാനിറങ്ങിയ ലതികയെ പിന്നിലൂടെ വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർ അമിതവേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംസ്കാരം നടത്തി. മക്കൾ: മൃദുല ( നെല്ലിക്കുഴി പഞ്ചായത്തംഗം), ഹരികൃഷ്ണൻ. മരുമക്കൾ: ജനാർദനൻ, ആതിര.